ഡൽഹി: അന്തരിച്ച പ്രധാനമന്ത്രി ചരൻ സിങ്ങിന്റെ കൊച്ചു മകനും, പരേതനായ കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ മകനും, രാഷ്ട്രിയ ലോക് ദൾ ദേശീയ പ്രസിഡന്റും, കേന്ദ്ര മന്ത്രിയുമായ ജയന്ത് ചൗധരി നയിക്കുന്ന RLD യിൽ ; രാഷ്ട്രിയ ജനതാദൾ (RJD) പ്രഥമ സംസ്ഥാന പ്രസിഡന്റ് ഹാജി മൊയ്‌തീൻ ഷാ യും സഹപ്രവർത്തകരും, വിവിധ സോഷ്യലിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്ന നേതാക്കളും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു
ഡൽഹിയിലെ RLD ദേശീയ കമ്മിറ്റി ഓഫീസിൽ ചേർന്ന വിവിധ പാർട്ടി ദേശീയ-സംസ്ഥാന നേതാക്കളുടെ യോഗത്തിൽ വച്ചാണ് ഈ തീരുമാനം എടുത്തത്.
2025 മെയ് മാസത്തിൽ കൊച്ചിയിൽ വച്ച് വിപുലമായി പാർട്ടി സംസ്ഥാന സമ്മേളനം നടത്തുന്ന തയ്യാറെടുപ്പിലാണ്.
ഈ കാലയളവിനുള്ളിൽ 14 ജില്ല കമ്മിറ്റികളും മറ്റു പോഷക സംഘടനപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതാണ്.
ദേശീയ സമിതി അംഗങ്ങളെയും, സംസ്ഥാന ഭാരവാഹികളെയും, ജില്ല കൺവീനർമാരുടെയും ഒരു പാനൽ അവതരിപ്പിച്ച് കേന്ദ്ര കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടും.
ഇതിന്റെ മുന്നോടിയായി തിങ്കൾ 23/09/2024 എറണാകുളം കലൂർ സ്റ്റേഡിയത്തിനടുത്തുള്ള നീതി ഹാളിൽ വച്ച് 3PM കൂടുന്ന പ്രധാന പ്രവർത്തകരുടെ ഒരു കൂട്ടായ്മയിൽ ഇതിനോട് താല്പര്യമുള്ള എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
Mob : 9388077030
Comments
0 comment