മൂവാറ്റുപുഴ: സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി വനിതകൾക്ക് ഇരുചക്രവാഹനങ്ങളുടെ 39 മത് ഘട്ട വിതരണം നാളെ വൈകിട്ട് മൂന്ന് മണിക്ക് മൂവാറ്റുപുഴ കെ.എം ജോർജ് മെമ്മോറിയൽ ടൗൺ ഹാളിൽ വച്ച് നടത്തും.
സൈൻ മൂവാറ്റുപുഴ കോ ഓർഡിനേറ്റർ അരുൺ പി മോഹന്റെ അധ്യക്ഷതയിൽ നടക്കുന്നപരിപാടിയിൽ സൈൻ സംസ്ഥാന അധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സൈന്റെ രജിസ്ട്രേഷൻ നടക്കും. ഒപ്പം സൈൻ ഇപ്പോൾ നടത്തുന്ന ഗൃഹോപകരണഉത്സവിൽ സബ്സീഡി നിരക്കിൽ ലഭ്യമാകുന്ന ഗൃഹോപകരണങ്ങൾ ബുക്ക് ചെയ്യാം. വനിതകൾ ആധാർകാർഡിന്റെ കോപ്പി, 2 ഫോട്ടോ എന്നിവ കൊണ്ടുവന്നു 180 രൂപ അടച്ചു രെജിസ്റ്റർ ചെയ്യണം.
Comments
0 comment