.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൈനിക സഹായം ഉൾപ്പടെ ധൃതഗതിയിലെത്തിക്കാൻ സാധിച്ചത് ദുരന്തഭൂമിയിൽ ഒരുപരിധിവരെ ജനങ്ങൾക്ക് വലിയൊരു ആശ്വാസവും മനക്കരുത്തും പകർന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി. വയനാട്ടിലേക്കുള്ള സന്ദർശകരുടെ സമയം ക്ലിപ്തപ്പെടുത്തുകയും രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാക്കാനുള്ള ക്രമീകരണം നടപ്പിലാക്കണമെന്നുംസർവതും നഷ്ടപ്പെട്ട ജനങ്ങൾക്ക് നീയമത്തിൻ്റെ പേരിൽ ബുദ്ധിമുട്ട് ഉണ്ടാക്കാതെ കാര്യങ്ങൾ ഉണർന്ന് പ്രാവർത്തികമാക്കണന്നും ജനത പരിവാർ സോഷ്യലിസ്റ്റ് അസോസിയേഷൻ (ജെ.പി. എസ്. എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് ആമ്പാടി ആർ.രാധാകൃഷ്ണ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻ്റ് ഹാജി മൊയ്തീൻ ഷാ ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു മുഖ്യ പ്രഭാഷണം ചെയ്തു. അഡ്വ.ശ്യാം.ജി.റാം, ചന്ദനത്തോപ്പ് ആർ.അനിൽകുമാർ, ശ്യാംജി. കൃഷ്ണ ,ബോസ്കോ കുമ്പളം, ജി.മുരളി, നെടുമൺ ഗോപിനാഥ്, ഷെരീഫ് മുഖത്തല, ശശികല എസ്.ആശ്രാമം, മിനി പട്ടത്താനം, രാജി ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലം :- വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും രക്ഷാപ്രവർത്തനത്തിന് സർക്കാരിൻ്റെ മുഴുവൻ സഹായവും സന്നദ്ധമാക്കണമെന്നും ജനത പരിവാർ സോഷ്യലിസ്റ്റ് അസോസിയേഷൻ (ജെ.പി. എസ്. എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments
0 comment