മൂവാറ്റുപുഴ: ജന്മനാടിന് ഒരു കൈതാങ്ങായി ഒരു ദിവസത്തെ തൻ്റെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയാവുകയാണ് വീട്ടമ്മ
കല്ലൂർക്കാട് കൃഷിഭവന് സമീപം പ്രവർത്തിക്കുന്ന ആരതി വനിതാ ഹോട്ടൽ ഉടമ പ്രജീത സുഭാഷാണ് മാതൃകയായത്. ഉരുൾ തകർത്ത വയനാടിനെ ഉയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹോട്ടലിലെ ഒരു ദിവസത്തെ വേതനം മാറ്റിവെച്ചത്. തുക കണ്ടെത്തുന്നതിനുള്ള ഭക്ഷണ വിതരണ ഉദ്ഘാടനം കല്ലൂർക്കാട് എസ് ഐ ഷെബാബ് കെ. കാസിം. എ.പി രതീഷിന് നൽകി നിർവഹിച്ചു. എസ് പി ഓ നൗഷാദ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ജോസ് അഗസ്റ്റിൻ, മൻസുർ പി എം, സോട്ടർ തോമസ് ,സിജോ കൊട്ടാരം,ജോമോൻ ജേക്കബ്, ശാന്ത കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. തന്റെ ജന്മനാട് വയനാട് ആണെന്നും തന്റെ സഹോദരങ്ങൾക്കാണ് അപകടം സംഭവിച്ചത് എന്നും നിറ കണ്ണുകളോടെ വീട്ടമ്മ പങ്കുവെച്ചു.
Comments
0 comment