menu
യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
0
2
231
views
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കും, മുതിർന്ന പൗരന്മാർക്കുമുള്ള യോഗ പരിശീലന ക്ലാസ്സിൻ്റെ ഉദ്ഘാടനം നടന്നു.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പ്രസിഡൻ്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ചു. യോഗ പരിശീലന ക്ലാസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.യോഗത്തിൽ വൈസ് പ്രസിഡൻറ് ശോഭാ വിനയൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻന്മാരായ മൃദുലജനാർദ്ദനൻ,എൻ.ബി.ജമാൽ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ബീന ബാലചന്ദ്രൻ ,ഷാഹിദ ഷംസുദ്ദീൻ, നൂർജ മോൾ ഷാജി, സുലൈഖ ഉമ്മർ, വൃന്ദാ മനോജ്, ഷറഫിയ്യ ഷിഹാബ്, ആയൂർവ്വേദ മെഡിക്കൽ ഓഫീസർ ഡോ: മിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡിന്ന ഡേവിസ്, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.ഡോ. മിനി, യോഗാ പരിശീലകൻ സുബ്രമണ്യൻ തുടങ്ങിയവർ ക്ലാസ്സെടുത്തു.തുടർന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് യോഗ പരിശീലന ക്ലാസ്സുകൾ നൽകുന്നത് .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations