മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് മുളവൂർ മണ്ഡലം കമ്മിറ്റി ടാലൻ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുളവൂർ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള മൊമെൻ്റോയും ആദരവും വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകി. യൂത്ത് കോൺഗ്രസ് മുളവൂർ മണ്ഡലം പ്രസിഡന്റ് അലിമോൻ ഇലഞ്ഞായിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ടോമി, സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ വടക്കനേത്ത്, മാഹിൻ അബൂബക്കർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഖാലിദ്ഷാ തായ്ക്കാട്ട്, ടി.കെ അലിയാർ, ആസിഫ് ഇലഞ്ഞായിൽ, രാഹുൽ മനോജ്, ലത്തീഫ്, അൻസാർ പെരുമാലിൽ,അഫ്സൽ കുവ്വക്കാട്ട് , മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റാഫിയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments
0 comment