മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സഭ നടത്തി.
വാഴപ്പിള്ളി ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹന്‍ അധ്യക്ഷനായി. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ്മാരായ ഇ.ടി. നടരാജന്‍, വി.എസ്. സത്യന്‍, സംസ്ഥാന കമ്മറ്റിയംഗം സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി മോളി ജോസഫ്, എസ്‌സി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി അജീഷ് തങ്കപ്പന്‍, ഒബിസി മോർച്ച ജില്ലാ ഉപാധ്യക്ഷൻ എ എസ് വിജുമോൻ,ബിജെപി വാഴക്കുളം മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, മണ്ഡലം ജനറൽ സെക്രട്ടറിന്മാരായ റ്റി ചന്ദ്രൻ, കെ എൻ അജീവ് എന്നിവര്‍ സംസാരിച്ചു.
Comments
0 comment