മൂവാറ്റുപുഴ: കാലവർഷക്കെടുതിയുടെ ഭാഗമായി വെള്ളം കയറുന്ന പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങി.
മൂവാറ്റുപുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്ന സ്കൂളുകളിലും മറ്റ് സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് സഹായം എത്തിക്കാൻ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നേതൃത്വം നൽകും ..മൂവാറ്റുപുഴ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ വെള്ളം കയറിയതിന്റെ ഭാഗമായി മരുന്നും മറ്റു സാധനസാമഗ്രികളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിന് ജീവനക്കാരോടൊപ്പം ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങി..ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് അനീഷ് എം മാത്യു , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, പ്രസിഡന്റ് റിയാസ് ഖാൻ,ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി സജി ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി..
Comments
0 comment