menu
ജീവകാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് " ബ്രാഞ്ച് ഓഫീസ് ഉത്ഘാടനം ചെയ്തു
ജീവകാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് " ബ്രാഞ്ച് ഓഫീസ് ഉത്ഘാടനം ചെയ്തു
1
214
views
കൊല്ലം: ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിൽ കോട്ടക്കുഴി മുക്കിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വലിയ പാടം മൂന്നാം വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കേരള വാട്ടർ അതോററ്റി ഡയറക്ടർ ബോർഡ് മെംബറുമായ ഉഷാലയം ശിവരാജൻ ഉത്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ വർക്കല നഹാസ് ട്രസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ നൗഷാദ് എസ്. ചാമ്പക്കട, സീനിയർ ജേർണ്ണലിസ്റ്റും ചലച്ചിത്ര പ്രവർത്തകനുമായ ചെമ്പകശേരി ചന്ദ്രബാബു, സുജിത് ബാബു, ചലച്ചിത്ര താരം ബാബു ആൻറണിയുടെ ഡ്യൂപ്പും സീരിയൽ നടനുമായ സിനിൽ ചവറ, എ.ച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ഫൈസൽ പള്ളിമുക്ക്, സംസ്ഥാന ചെറുകിട ലോട്ടറി സംഘം സംസ്ഥാന സെക്രട്ടറിയും നാടൻ പാട്ടുകലാകാരനുമായ ശ്രീകുമാർ തുടങ്ങി വിവിധ സംസ്കാരിക രാഷ്ട്രീയ മേഖലകളിലെ വ്യക്തികളും വനിതകളും ചടങ്ങിൽ പ്രസംഗിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations