menu
കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും
കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും
1
203
views
കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും

സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം - ജില്ലാ കലക്ടര്‍

ഉഷ്ണതരംഗ മുന്‍കരുതലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധവും മഴക്കാലപൂര്‍വ ശുചീകരണവും ജില്ലയില്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അതത് വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വിശദീകരിച്ചു.

വരള്‍ച്ച രൂക്ഷമായ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള വിതരണം തദ്ദേശസ്വയം ഭരണവകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവ നിര്‍വഹിക്കണം. തനത് ഫണ്ട് ലഭ്യമല്ലാത്ത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിനുളള നടപടികള്‍ക്ക് തദ്ദേശസ്വയഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ നിയോഗിച്ചു.

ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പുറം ജോലികളില്‍  ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയായി ക്രമീകരിച്ചത് ജില്ലാ ലേബര്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പാക്കണം. റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.  

ഉഷ്ണതരംഗ ജാഗ്രതാനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മേയ് 6 വരെ സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ എന്നിവ അടച്ചിടുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്, കൊളിജിയറ്റ് എഡ്യൂക്കേഷന്‍, വനിതാ ശിശു സംരക്ഷണ വകുപ്പ് പ്രോഗ്രാം ഓഫീസര്‍ എന്നിവരാണ് ഉറപ്പാക്കേണ്ടത്.

പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 വരെ സ്‌കൂള്‍/കോളജ് എന്നിവടങ്ങളിലെ അവധികാല ക്ലാസ്സുകള്‍, എന്‍.സി.സി-പോലീസ് പരേഡുകള്‍ ഒഴിവാക്കണം. പൊതുയിടങ്ങള്‍, മാര്‍ക്കറ്റുകള്‍, മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍, സ്‌കൂള്‍/കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് അഗ്നിസുരക്ഷാസേന ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യശേഖരണകേന്ദ്രങ്ങളില്‍ തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. കാട്ടുതീക്കെതിരെ വനം വകുപ്പാണ് ജാഗ്രത പാലിക്കേണ്ടത്.

കന്നുകാലികളെ ഉച്ചസമയത്ത് മേയാന്‍ വിടുന്നില്ലെന്നും ആവശ്യമെങ്കില്‍ ഇവയ്ക്കാവശ്യമായ താല്കാലിക സംരക്ഷണകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കണം.  കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തേണ്ടതുമാണ്.

പകല്‍ സമയത്ത് കായിക മത്സരങ്ങളും വിനോദങ്ങളും പാടില്ല. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണം.  ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റ് എന്നിവ മേഞ്ഞ വാസസ്ഥലങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ പകല്‍സമയം മാറ്റി പാര്‍പ്പിക്കുന്നതിന് ലേബര്‍ - തദ്ദേശസ്വയ ഭരണവകുപ്പുകള്‍ നടപടി സ്വീകരിക്കണം. വെള്ളം ഉപയോഗിച്ച് മേല്‍കൂര തണുപ്പിക്കല്‍ പോലുളളവയും നടത്താം.

ആദിവാസി മേഖലകളിലെയും കുടിവെള്ള ലഭ്യത ഉറപ്പാക്കണം.  പൊതുസ്ഥലങ്ങളില്‍ ധാരാളം മരങ്ങള്‍ നട്ടുവളര്‍ത്തുന്നിതും, മരങ്ങളുടെ സംരക്ഷണത്തിനുമായി  വനം വകുപ്പിനെയാണ് ചുതലപ്പെടുത്തിയത്

*

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations