menu
കെ എസ് ആർ ടി സി യൂണിറ്റുകളിലെ നടത്തിപ്പുകാർക്കെതിരെ നടപടിയെന്ന്
കെ എസ് ആർ ടി സി യൂണിറ്റുകളിലെ നടത്തിപ്പുകാർക്കെതിരെ നടപടിയെന്ന്
0
206
views
കൊച്ചി: കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പ് കരാർ ഉടമക്കെതിരെ നടപടി '

 കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച്.ഗതാഗത വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

 തുടർന്ന്ചെയർമാൻ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകൾ സന്ദർശിക്കുകയും ഇവിടങ്ങളിലെ ശൗചാലയങ്ങളിൽ  മാനദണ്ഡം അനുസരിച്ച് ശുചീകരണപ്രവർത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ലയെന്ന് വ്യക്തമായി.

 കെഎസ്ആർടിസി കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്നത് ബോധ്യപ്പെട്ടു.

ഈവിഷയത്തിൽ അന്വേഷണം നടത്തി  നടപടികൾ സ്വീകരിക്കുന്നതിന് ചെയർമാൻ /മാനേജിംഗ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും  കേരളത്തിലെ എല്ലാ  യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സി എം ഡി നിർദ്ദേശം നൽകി.

വരും ദിവസങ്ങളിൽ  കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിർത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി  യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിംഗ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശമുണ്ട്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations