മന്ത്രിമാർ , എം പി . മാർ , എം എൽ എ മാർ തുടങ്ങി വിവിധ ജന പ്രതിനിധികൾ , സാംസ്ക്കാരിക, ട്രേഡ് യൂണിയൻ നേതാക്കൾ, സാമൂഹ്യ , സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന പ്രസിഡന്റ് എം റഫീഖ് ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ, ജില്ലാ പ്രസിഡന്റ് എ അബൂബക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി കൊറ്റാമം ചന്ദ്രകുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന സമിതി അംഗം ബി ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ സൈമൺ, പാപ്പനംകോട് മുന്ന, അബ്ദുൽ റഹുമാൻ, തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗത സംഘം കമ്മിറ്റിയുടെ ഭാരവാഹികളായി അഡ്വ എം വിൻസന്റ് എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ , ബി.ജെ.പി ദേശീയ സമിതി അംഗം കരമന ജയൻ , മുൻ മേയർ സി ജയൻ ബാബു, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മീനാങ്കൽ കുമാർ ,എസ് ടി.യു ദേശീയ സമിതി അംഗം ജി. മാഹീൻ അബൂബക്കർ , സിനിമ നടൻ സുധീർ കരമന എന്നിവരെ രക്ഷാധികാരികളായും , ബി .ഹർഷകുമാർ (ചെയർമാൻ), എ അബൂബക്കർ (ജനറൽ കൺവീനർ ), കൊറ്റാമം ചന്ദ്രകുമാർ (ട്രഷറർ) - പാപ്പനംകോട് മുന്ന (മീഡിയാ കോഡിനേറ്റർ) (ആലംകോട് നാസിമുദീൻ (ഫിനാൻസ് കമ്മിറ്റി ചെയർമാൻ) സൈമൺ R H (ഫിനാൻസ് കമ്മിറ്റി ജനറൽ കൺവീനർ) കോവളം സതീഷ് (ഫുഡ് കമ്മിറ്റി ചെയർമാൻ) സംസ്ഥാന-ജില്ലാ - മേഖല നേതാക്കളായ, എം റഫീഖ്, സുവീഷ് ബാബു, ഷാഫി ചങ്ങരംകുളം, പീറ്റർ ഏഴിമല, വി. സെയ്യദ് , ജോയ് പാലക്കാട്, ഹരിഹരൻ തൃശൂർ, ചെമ്പകശ്ശേരി ചന്ദ്രബാബു, വി രാജൻ പിള്ള , വിജയൻ നായർ , സജാദ് സഹീർ . പ്രസാദ് ചന്ദ്രൻ .എം .എസ് പ്രേംകുമാർ എ ജെ ഷാഹിർ എം. നഹാസ്, . ഹാരിസ്, തുടങ്ങി 51 അംഗങ്ങൾ അടക്കുന്ന സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. മന്ത്രി . കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ അഡീഷണൽ : അഡ്വ. ജനറൽ അഡ്വ.കെ.പി.ജയചന്ദ്രൻ , പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയമോഹനൻ, വി.കെ.ജോസഫ് (INTUC സംസ്ഥാന സെക്രട്ടറി )തുടങ്ങി വിവിധ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിക്കും. സമ്മേളനത്തിൽ വച്ച് SSLC / +2 ൽ ഉന്നത വിജയം നേടിയ തിരുവനന്തപുരം Kmpu അംഗങ്ങളുടെ മക്കളെ അനുമോദിക്കും. സ്വാഗത സംഘം യോഗത്തിൽ വിവിധ നേതാക്കൾ സംബന്ധിച്ചു..
തിരുവനന്തപുരം: പത്ര, ദൃശ്യ, ശ്രാവ്യ , ഡിജിറ്റൽ മീഡിയാ രംഗത്തു പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ കൂട്ടായ്മയായ കേരള മീഡിയ പേഴ്സൺസ് യൂണിയന്റെ സംസ്ഥാന സമ്മേളനം 2024 ജൂൺ 1-ന് തിരുവനന്തപുരം പി.ഡബ്ലിയു ഡി . റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും.
Comments
0 comment