മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള പുതിയ ബസ് സർവീസിന് നാളെ തുടക്കം.
വാളകം കുന്നക്കാൽ വഴി മഴുവന്നൂർ കടയിരിപ്പ് കരിമുകൾ ഇൻഫോപാർക്ക്കാക്കനാട് വഴി കളമശേരി എച്ച്.എം.ടി വഴി കളമശേരി മെഡിക്കൽ കോളേജിലെത്തും. രാവിലെ 7.55 ന് മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് കളമശേരി മെഡിക്കൽ കോളേജിൽ 9.55 ന് എത്തിച്ചേരും. തിരികെ വൈകിട്ട് 5.10 ന് പുറപ്പെട്ട് 7.10 ന് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തും.
Comments
0 comment