മൂവാറ്റുപുഴ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
കൊച്ചങ്ങാടി, മാർക്കറ്റ് പരിസരം, എട്ടങ്ങാടി, കാവുങ്കര, ഇലാഹിയനഗർ, പെരുമറ്റം ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി.നഗരസഭയുടെ ദുരിതാശ്വാസക്യാമ്പുകൾ വിവിധ ഭാഗങ്ങളിൽ തുറന്നു. ടൗൺ യു.പി സ്കൂൾ, വാഴപ്പിളളി ജെ.ബി സ്കൂൾ,കടാതി എൻ.എസ്.എസ് ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്.നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പിൽ എത്തുന്നവർക്ക് സാംക്രമികരോഗങ്ങൾ ഉൾപ്പെടുയുള്ളത് പകരാതിരിക്കാനായി പ്രതിരോധ മരുന്ന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തിരഘട്ടത്തിലും പ്രത്യേക സേവനസൗകര്യങ്ങൾ നഗരസഭ അടക്കം ക്രമീകരിച്ചിട്ടുണ്ട്.
Comments
0 comment