menu
മാറാടിയിൽ തൊഴുത്തിൽ കെട്ടിയിട്ട പശുക്കൾ അസ്വാഭാവികമായി ചത്തനിലയിൽ
മാറാടിയിൽ തൊഴുത്തിൽ കെട്ടിയിട്ട പശുക്കൾ അസ്വാഭാവികമായി ചത്തനിലയിൽ
340
views
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ കായനാട് മുണ്ടിയെത്തിൽ വീട്ടിൽ ബൈജുവിൻ്റെ കറവയുള്ള രണ്ട് പശുക്കളും ഒന്നര വർഷം പ്രായമുള്ള പശുകിടാവും ദുരൂഹസാഹചര്യത്തിൽ തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ ആണ് സംഭവം നടന്നത്.കൂടെതൊഴുത്തിൽ ഉണ്ടായിരുന്ന  പശുവിനു യാതൊരു വിധ അസ്വസ്ഥതകളും കാണാനില്ല. മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി ബേബി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  പി.പി ജോളിഇവരുടെ നേതൃത്വത്തിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷമീം അബുബക്കർ,മാറാടി വെറ്റിനറി സർജൻ ഡോ. ഷീന ജോസഫ് ,ആയവന വെറ്റിനറി സർജൻ വിക്ടോജോബിൻവർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പശുവിൻ്റെ ജഡം പോസ്റ്റ്മോർട്ടം നടത്തി മറവു ചെയ്തു. ഏകദേശം ഒന്നരലക്ഷത്തിലേറെ വിലവരുന്ന പശുക്കളാണ് ചത്തത്. പ്രായമായ അമ്മയും വിദ്യാർത്ഥികളായ രണ്ട്‌ മക്കളും ഭാര്യയും ഭർത്താവും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഈ പശുക്കൾ. പശുക്കളെ വളർത്തിയാണ് ഇവർ ഉപജീവനം കഴിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സാമ്പിളുകൾ തൃശൂർ - മണ്ണൂത്തി വെറ്റിനറികോളേജിലേക്കു അയക്കും. പരിശോധന റിസൾട്ട്‌ കിട്ടിയതിനു ശേഷമാണ്  യഥാർത്ഥമരണകാരണം വ്യക്തമാകുകയുള്ളൂ

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations