മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽ നാടൻ വിളിച്ചു ചേർത്ത യോഗത്തിൽ എം.എൽഎക്ക് തന്നെ വിലക്ക്.
മഴക്കാല ഒരുക്കത്തിൻ്റെ ഭാഗമായിട്ടുള്ള യോഗത്തിൽ മൂവാറ്റുപുഴ എം എൽ എ പങ്കെടുക്കുന്നത് ആർ.ഡി.ഒ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ചൂണ്ടി കാണിച്ചാണ് യോഗത്തിൽ പങ്കെടുക്കരുതെന്ന് രേഖാമൂലം കത്ത് നൽകിയത്.ഇതോടെ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ എം.എൽ എക്ക് തന്നെ പങ്കെടുക്കാനായില്ല. ജില്ലയുടെ കിഴക്കൻ മേഖലയിൽ കാലവർഷത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതിരോധിക്കുന്നതിന് മുന്നോടിയായി എം എൽ എ ഇടപെട്ടാണ് യോഗം വിളിച്ച് ചേർത്തത്. ഇതിന് വേണ്ട ഒരുക്കങ്ങൾ ആർ ഡി ഒ യുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് എം എൽ എ യെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം വന്നത്.
Comments
0 comment