മൂവാറ്റുപുഴ: മേക്കടമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ കടാതി ഗവ.എൽ.പി സ്കൂളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നടക്കും
13 അംഗ ഭരണ സമിതിയിൽ 40 വയസിൽ താഴെയുള്ള വനിതാ വിഭാഗത്തിൽ യുഡിഎഫിലെ ഫിന ജോസ് കണ്ടോത്തക്കൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 12 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്.വോട്ടർമാർ ബാങ്ക് തിരിച്ചറിയൽ കാർഡിനൊപ്പം മറ്റൊരു ഐഡൻറിറ്റി കാർഡ് കൂടി കൊണ്ടുവരണമെന്ന് ഇലക്ഷൻ ചുമതലയുള്ള സഹകരണ വകുപ്പ് രജിസ്ട്രാർ അറിയിച്ചു.ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഉള്ള ഭരണ സമിതിയാണ് ബാങ്ക് ബോർഡിൽ ഉള്ളത്.
Comments
0 comment