പുഴയിലേക്ക് മണ്ണിട്ട ശേഷം മാസങ്ങൾ കഴിഞ്ഞ് ഭിത്തി കെട്ടിപ്പൊക്കുന്നത് പതിവായിരിക്കുകയാണ്. മൂവാറ്റുപുഴ പി.ഒ ജംഗ്ഷൻ പബ്ലിക് പാർക്കിനോട് ചേർന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കയ്യേറ്റം നടക്കുന്നത്. ഈ കയ്യേറ്റങ്ങൾ മൂലം പുഴയുടെ വീതി പലയിടത്തും ഇല്ലാതായിരിക്കുകയാണ്.നഗരസഭ അധികാരികളുടെയും ,ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കയ്യേറ്റം നടക്കുന്നതെന്ന് മൂവാറ്റുപുഴയിലെ പരിസ്ഥിതിസംഘടനയായ ഗ്രീൻ പീപ്പിൾ ആരോപിക്കുന്നു . പുഴയുടെ തീരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിയമപരമായ അനുമതിയില്ലെന്നത് പകൽ പോലെ സത്യമായിട്ടുള്ള കാര്യമാണ്. പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന ഈ കയ്യേറ്റങ്ങൾ അടിയന്തിരമായി തടയണമെന്ന് ഗ്രീൻ പീപ്പിൾ ആവശ്യപ്പെട്ടു.അധികാരികൾ കണ്ണടക്കുകയാണെന്നും കയ്യേറ്റക്കാർക്ക് എതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് പ്രദേശവാസികളടക്കം ആവശ്യപ്പെടുന്നു.കൂടെക്കൂടെ നദിയിൽ പ്രളയം ഉണ്ടാകുന്നതിനാൽ പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം എന്ന നിർദ്ദേശം വർഷങ്ങളായി ഉയരുന്നതിനിടെ ആണ് അധികൃതരുടെ ഒത്താശയോടെ നദി കയ്യേറ്റങ്ങൾ മൂവാറ്റുപുഴയിൽ നടക്കുന്നത്.പുഴയിലെ സ്വാഭാവിക ശുദ്ധീകരണങ്ങൾ ആയ ജലജീവികളും സസ്യജാലങ്ങളും നശിക്കുമെന്നും ഇത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്നും ഗ്രീൻ പീപ്പിൾ ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ: ജില്ലയിലെ തന്നെ വലിയ ശുദ്ധജല സോതസുകളിൽ ഒന്നായ മൂവാറ്റുപുഴയാറിൻ്റെ തീരത്ത് വ്യാപകമായ കയ്യേറ്റങ്ങൾ തകൃതിയായി നടക്കുന്നുവെന്ന് ആക്ഷേപമുയരുന്നു.
Comments
0 comment