മൂവാറ്റുപുഴ:മൂവാറ്റുപുഴ നഗരസഭയിലെ ഭരണകക്ഷി നേതൃത്വത്തിൻ്റെ ജീവനക്കാരോടുള്ള സമീപനങ്ങൾക്കെതിരെ പ്രതിപക്ഷഅംഗങ്ങളിൽ കടുത്ത വിയോജിപ്പും എതിർപ്പും പ്രകടമാക്കികൗൺസിൽ ബഹിഷ്കരണവും പ്രതിഷേധധർണയും നടന്നു.
നഗരസഭയിലെ ഉദ്യോഗസ്ഥരോടും ശുചീകരണതൊഴിലാളികളോടും നഗരസഭ സെക്രട്ടറിയും നഗരസഭ ചെയർമാനും ആസൂത്രിത ലക്ഷ്യത്തോടെ വളരെ മോശമായി തന്നെ പെരുമാറുന്ന രീതിക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. അനാവശ്യമായി സെക്രട്ടറി മിക്ക ദിവസങ്ങളിലും അവധിയെടുക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.ഈ വിഷയങ്ങളെല്ലാം ചൂണ്ടികാട്ടി നഗരസഭയുടെ മുന്നിൽ പ്രതിപക്ഷഅംഗങ്ങൾ പ്രതിഷേധധർണ നടത്തി. ധർണ നഗരസഭ അംഗം കെ.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.മറ്റ് അംഗങ്ങളായ പി.വി രാധാകൃഷ്ണൻ, മീരാകൃഷ്ണൻ, നിസ അഷറഫ്, പി.എം സലീം, ഫൗസിയ അലി, നെജില ഷാജി, സെബി കെ.സണ്ണി, സുധ രഘുനാഥ്, ജാഫർ സാദിഖ് എന്നിവർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.
Comments
0 comment