menu
മൂവാറ്റുപുഴ-പുളിഞ്ചോട് കവലയിൽ എംസി റോഡ് ഉടൻ നവീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ ഏബ്രഹാം
മൂവാറ്റുപുഴ-പുളിഞ്ചോട് കവലയിൽ എംസി റോഡ് ഉടൻ നവീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ ഏബ്രഹാം
0
395
views
മൂവാറ്റുപുഴ: മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ പുളിഞ്ചോട് ജംഗ്ഷനിൽ അടിയന്തിരമായി റോഡ് നവീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു.

.കവലയിൽ 800 മീറ്റർ ദൂരം റോഡ് ടൈൽ ഇളകിയതിനാൽ അപകടങ്ങൾ പതിവാണ്. 2018-ൽ ശബരി പാക്കേജിൽ നിന്ന് 15 കോടി രൂപ അനുവദിച്ചാണ് മൂവാറ്റുപുഴ - പെരുമ്പാവൂർ റോഡ് നവീകരിച്ചത്. മൽസ്യ മാർക്കറ്റിന് സമീപം ടാറിംഗ് പല തവണ ചെയ്തപ്പോഴും റോഡ് പൊളിഞ്ഞ് പോകുന്ന സാഹചര്യം കണക്കാക്കിയാണ് 800 മീറ്റർ ടൈൽ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കിയത്.

6 വർഷത്തിനിടെ യാതൊരു മെയിൻ്റൻസും ചെയ്യാത്തതിനെ തുടർന്ന് ഇപ്പോൾ റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഇരുചക്രവാഹന യാത്രക്കാർ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സാഹചര്യമാണുള്ളത്.

എം സി. റോഡുവഴി കടന്ന് പോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര ദുരിതയാത്രയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

എം.സി റോഡിൻ്റെ സംരക്ഷണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിൻ്റെ മെയിൻറനൻസ് വിഭാഗം അടിയന്തര ശ്രദ്ധ നൽകി റോഡ് നന്നാക്കണം. രണ്ട് മാസം മുൻപ് കെ.എസ്.റ്റി.പി ചീഫ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് മടങ്ങി എങ്കിലും നടപടികൾ എങ്ങും എത്തിയില്ല.

എം.സി.റോഡിൻ്റെ നവീകരണം നടത്തണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ എൽദോ എബ്രഹാം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകി

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations