പായിപ്ര ഗവ. യുപി സ്കൂളിലെ സോഷ്യൽസർവീസ് സ്കീമിന്റെയും,മൂവാറ്റുപുഴ സീപാസ് ടീച്ചർ ട്രെയിനിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആണ് പ്രചരണപരിപാടി സംഘടിപ്പിച്ചത്.മൂവാറ്റുപുഴയാറിൻ്റെ തീരത്ത് ഒത്തുചേർന്ന വിദ്യാർത്ഥികൾക്ക് ജല സംരക്ഷണപ്രതിജ്ഞ ചൊല്ലികൊടുത്തു കൊണ്ട് മൂവാറ്റുപുഴ ആർഡിഒ ഷൈജു പി ജേക്കബ്ബ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടർന്ന് വിദ്യാർത്ഥികൾ മൂവാറ്റുപുഴയാറിന്റെ സമീപത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ജല സംരക്ഷണത്തെക്കുറിച്ച് ബോധ വത്ക്കരണ ക്ലാസുകളും ഇതോടൊപ്പം നടന്നു. പുഴ കയ്യേറ്റങ്ങൾക്കെതിരെ പ്രതീകാത്മകമായി വിദ്യാർത്ഥികൾ നദിയിൽ കളിവഞ്ചികൾ ഒഴുക്കി.
ഗ്രീൻ പീപ്പിൾ കോഓർഡിനേറ്റർമാരായ അസീസ് കുന്നപ്പിള്ളി, ഷാജി കെ.എസ് സിജു വളവിൽ, സോഷ്യൽ സർവീസ് സ്കീം കോഓർഡിനേറ്റർ കെ.എം നൗഫൽ, പ്രിൻസിപ്പൽ ഡോ. ജയശ്രീ പിജി.പിടിഎ പ്രസിഡൻ്റ് നിസാർ മീരാൻ.
പൗസി വിഎ. അജ്മി ഇബ്രാഹിം, നിഥിന കൃഷ്ണൻകുട്ടി, അമ്പിളി എംസി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Comments
0 comment