മൂവാറ്റുപുഴ: പേട്ട ഭാഗത്തെ അങ്കണവാടിക്കടുത്തുള്ള റോഡിലേക്ക് വെള്ളം കവിഞ്ഞു ഒഴുകുന്നതായി പരാതി.
നഗരസഭ പരിധിയിലെ വാർഡ്-16 ആരക്കുഴറോഡിൽ നിന്നും പേട്ട അങ്കണവാടിയിലേക്ക് പോകുന്ന റോഡിൽ (മണ്ണാങ്കടവ് ഭാഗം)തോട്ടിൽ നിന്ന് വെള്ളംകവിഞ്ഞൊഴുകി തദ്ദേശവാസികൾക്കും വഴിയാത്രക്കാർക്കും ശല്യം സൃഷ്ടിക്കുന്നു .ജനങ്ങൾ തിങ്ങിപാർക്കുന്ന ഒരു പ്രദേശമാണ് പേട്ട ഭാഗം.കഴിഞ്ഞ കാലങ്ങളിൽ കൂടിയ വാർഡു സഭകളിൽ ഈ വിഷയം ചർച്ചചെയ്യുകയും വാർഡ് സഭ മിനിട്സിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്ന പ്രധാന വിഷയമാണിത്. നാളിതുവരെ പ്രശ്നത്തിന് യാതൊരു വിധപരിഹാരവും ഉണ്ടായിട്ടില്ല. നഗരസഭസെക്രട്ടറിക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പരാതിയും നൽകിയിരിക്കുന്നതാണ്. അടുത്ത ദിവസം തന്നെ തദ്ദേശവാസികളുടെ നേതൃത്വത്തിൽ വീണ്ടും പരാതി കൊടുക്കുമെന്നാണ് ജനപ്രതിനിധികൾ അടക്കം പറയുന്നത്.
Comments
0 comment