menu
സ്വന്തം കഴിവ് കേട് മറക്കാനായി സി പി ഐ എമ്മിന് എതിരെ വികല ആരോപണവുമായി മൂവാറ്റുപുഴ എം.എൽ.എ
സ്വന്തം കഴിവ് കേട് മറക്കാനായി സി പി ഐ എമ്മിന് എതിരെ വികല ആരോപണവുമായി മൂവാറ്റുപുഴ എം.എൽ.എ
9
260
views
മൂവാറ്റുപുഴ: സ്വന്തം കഴിവ് കേട് മറക്കാനായി സി പി ഐ എമ്മിന് എതിരെ വികല ആരോപണങ്ങളുമായി എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് സമരത്തിനിറങ്ങുന്നത് അപഹാസ്യമെന്ന് സി പി ഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസ്താവിച്ചു

നഗരവികസനം ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷത്തിലേറെയായിട്ടും സ്ഥലം ഏറ്റെടുക്കുന്നതിന് മുഴുവൻ പണവും അനുവദിച്ച് വർക്ക് ടെണ്ടർ ചെയ്തത് കോൺട്രാക്ടറുമായി കരാറിൽ ഏർപ്പെട്ട ശേഷമാണ് ഉദ്ഘാടനം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിർമ്മാണ പ്രവർത്തികൾ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ തുടർച്ചയായ ഇടപെടൽ നടത്താൻ എംഎൽഎ സമയം കണ്ടെത്താത്തത് മൂലം ഇഴഞ്ഞു നീങ്ങിയ നിർമ്മാണം ഒടുവിൽ കരാറുകാരൻ ഗതികെട്ട് ഉപേക്ഷിക്കുകയാണ് ചെയ്തത്.

                               നവകേരള സദസ്സിലും അതല്ലാതെ നേരിട്ടും സിപിഐഎം ഉം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് നിർമ്മാണം പുനരാരംഭിച്ചിട്ടുള്ളത്. അതിനിടയിൽ എംഎൽഎ അപഹാസ്യമായ ആരോപണങ്ങളുമായി രംഗത്ത് എത്തിയതും, കോൺഗ്രസ് നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുകയും ചെയ്യുന്നതിൻ്റെ പിന്നിൽ സമീപനാളുകളിൽ വിജിലൻസ് കോടതികളിൽ നിന്ന് മുഖമടച്ച് കിട്ടിയ അടിയുടെ ജാള്യതയിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ്. എംഎൽഎയുടെ പ്രതിച്ഛായ മിനുക്കിയെടുക്കാൻ ചുമതലപ്പെടുത്തിയ പിആർ ഏജൻസി തയ്യാറാക്കി മണ്ഡലം ആകെ വെച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾക്ക് പുറമെയാണ് ഈ സമര നാടകവും അരങ്ങേറുന്നത്

                     എംഎൽഎ ആരോപിക്കുന്നത് പോലെ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുമായി യാതൊരുവിധ ബന്ധവും സിപിഐഎമ്മിന് നിലവിലില്ല കോൺഗ്രസിന്റെ ബ്ലോക്ക് ജില്ലാതല നേതാക്കന്മാരാണ് എല്ലാക്കാലത്തും റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഭരണത്തിലിരുന്നത്. കോൺഗ്രസ് ഭരണസമിതികൾ നടത്തിയ കോടികളുടെ അഴിമതിയും, കെടുകാര്യസ്ഥതയും ആണ് റബർ മാർക്കറ്റിംഗ് സൊസൈറ്റിയെ കടബാധ്യതയിലാക്കി മാറ്റിയതും, മാറാടിയിലെ ക്രബ് റബർ ഫാക്ടറി അടച്ച് പൂട്ടലിലേക്ക് എത്തിച്ചതും. കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ആരംഭിച്ച നടപടികളുടെ തുടർച്ചയിലാണ് അവിടെ ഉണ്ടായിരുന്ന ഭരണസമിതി പിരിച്ചുവിട്ടു .അവിടെ അംഗത്വമുള്ള ആളുകളെ ഉൾപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടത്തിയ ശ്രമത്തിന്റെ ഫലമായി ക്രബ് ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും ഭീമമായ കടബാധ്യത പരിഹരിക്കാൻ കഴിഞ്ഞില്ല. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ കഴിഞ്ഞ ഏഴ് മാസമായി ഹൈക്കോടതി നിർദ്ദേശപ്രകാരം സഹകരണ ഡിപ്പാർട്ട്മെൻറ് തീരുമാനിച്ച ലിക്വിഡേറ്ററുടെ കീഴിലാണ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഇപ്പോൾ ഉള്ളത്. സാഹചര്യങ്ങൾ ഇതാണ് എന്ന് എംഎൽഎയ്ക്കും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാർക്ക് കൃത്യമായിട്ട് അറിയാം, എന്നിട്ടും ആരോപണവും സമരവുമായി വരുന്നത് രാഷ്ട്രീയ മര്യാദയല്ല.

                      റബർ മാർക്കറ്റിംഗ് സൊസൈറ്റിക്ക് മുന്നിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് ഏതെങ്കിലും തടസ്സം സൃഷ്ടിക്കാൻ സിപിഐഎം ശ്രമിച്ചു എന്ന് തെളിയിക്കാൻ എംഎൽഎയെ വെല്ലുവിളിക്കുകയാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും സിപിഐഎം നേതാവോ, ഘടകമോ 

ഇടപെട്ടു എന്ന് തെളിയിക്കാൻ എംഎൽഎക്കും, കോൺഗ്രസിനും കഴിയില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എംഎൽഎ ആയതിനുശേഷം മൂവാറ്റുപുഴയ്ക്ക് വേണ്ടി എന്താണ് എംഎൽഎക്ക് ചെയ്യുവാൻ കഴിഞ്ഞിട്ടുള്ളത് എന്നറിയാൻ ഞങ്ങൾക്ക് താത്പര്യമുണ്ടെന്നുംനഗര വികസനം അടക്കം എൽഡിഎഫ് എംഎൽഎയുടെ കാലത്ത് തുടങ്ങിവച്ചത് തന്നെ ആണ്. കഴിഞ്ഞ ബഡ്ജറ്റിൽ എംഎൽഎ മൂവാറ്റുപുഴക്ക് വേണ്ടി എന്തെല്ലാം പദ്ധതിയാണ് നിർദ്ദേശിച്ചത് എന്നും ജനങ്ങൾക്കറിയാൻ ആഗ്രഹമുണ്ട്. രാഷ്ട്രീയ  വിരോധത്തിന്റെ  പേരിൽ മൂവാറ്റുപുഴയ്ക്ക് പദ്ധതികൾ നിഷേധിക്കുന്നു എന്ന് ഇപ്പോൾ നിലവിളിക്കുന്ന എംഎൽഎ ബഡ്ജറ്റ് ചർച്ചയിൽ എന്തുകൊണ്ടാണ് താൻ നിർദ്ദേശിച്ച പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാത്തതിനെപ്പറ്റി നിയമസഭയിൽ ഒരക്ഷരം പോലും മിണ്ടാത്തത്. സ്ഥാനാർത്ഥിത്വം നേടിയെടുക്കുന്നത് അടക്കം തെറ്റായ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തിയ താങ്കൾ രാഷ്ട്രീയ അധാർമികതയുടെ ജീവിക്കുന്ന തിന് ഉദാഹരണമാണ് എന്ന് മൂവാറ്റുപുഴയിലെ സാധാരണ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. അതിനാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സ്വന്തം കഴിവുകേട് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ എം.എൽ.എനടത്തുന്ന പൊറാട്ടു നാടകം നാട്ടിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും ഏരിയ കമ്മിറ്റി വ്യക്തമാക്കി.

                                                                            

                                                                                               

                                                                                            

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations