മുവാറ്റുപുഴ: ടാർ മോഷ്ടിച്ച കേസിൽ ഡ്രൈവർ പിടിയിൽ. വെങ്ങോല അമ്പലത്താൻ വിളയിൽ വീട്ടിൽ സുമേഷ് (50) ആണ് മൂവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്.
. അമ്പലമുകളിൽ നിന്ന് ആറൂരുള്ള ടാർ മിക്സിംഗ് പ്ലാന്റിലേക്ക് ടാറുമായ് എത്തിയതാണ് വാഹനം. രാത്രി ആരക്കുഴയിൽ റോഡ് സൈഡിൽ വാഹനം നിർത്തിയശേഷം പ്രതി ഒമ്പത് ബാരലുകളിലായി 12 ടണ്ണോളം ടാർ മോഷ്ടിക്കുകയായിരുന്നു. ഇൻസ്പെക്ടർ ബി.കെ.അരുണിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments
0 comment