മൂവാറ്റുപുഴ: വീട്ടൂർ എബനേസർഹയർസെക്കൻ്ററി സ്കൂളിൽ ശ്രദ്ധ എന്ന പേരിൽ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.
പ്രഭാഷകനും കണ്ണൂർ ജില്ലാപഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ സുരേഷ് ബാബുവാണ് ക്ലാസ് നയിച്ചത്.ജീവിത വിജയം നേടുന്നതിൽ ദേശം കാലം സമയം ശ്രദ്ധ ഏകാഗ്രത തുടങ്ങിയവയുടെ പങ്ക് എത്ര മാത്രമാണെന്ന് സരസമായ ഉദാഹരണങ്ങളിലൂടെ അദ്ദേഹം സമർത്ഥിച്ചു.സ്കൂളിൻ്റെ ഉപഹാരം മാനേജർ കമാൻഡർ സി.കെ. ഷാജി നൽകി. പ്രധ്യാന അധ്യാപിക ജീമോൾ കെ.ജോർജ്ജ്, പി.ടി.എ. പ്രസിഡൻ്റ് മോഹൻദാസ് എസ്. അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം. എന്നിവർ സംസാരിച്ചു.
Comments
0 comment