മൂവാറ്റുപുഴ: ബെന്നി ബഹനാൻ എം.പിക്ക് സ്വീകരണവും സപ്തതി ആഘോഷിക്കുന്ന റവ.ഫാ.ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പക്ക് ആദരം അർപ്പിച്ച് സംഘടിപ്പിച്ച സമാദരം പരിപാടി വീട്ടൂർ എബനേസർ സ്കൂളിൽ നടന്നു.
സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി ജോർജ് മാന്തോട്ടം കോർഎപ്പിസ്കോപ്പയെ ആദരിച്ചു കൊണ്ട് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സ്കൂളിനു വേണ്ടി മാനേജർ കമാൻഡർ സി.കെ. ഷാജി ആദരവ് അർപ്പിച്ചു. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ മറുപടി പ്രസംഗം നടത്തി.ബെന്നി ബെഹനാൻ എം.പിയെ സ്റ്റാഫ് സെക്രട്ടറി ബിൻസി ചെറിയാൻ, അധ്യാപകൻ ജൂണോ ജോർജ്, പി.ടി.എ വൈസ് പ്രസിഡൻ്റ് എൻ.എം നാസർ, മുൻ പി.ടി.എ പ്രസിഡൻ്റ് എം.ടി. ജോയി എന്നിവർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. മാനേജർ കമാൻഡർ സി.കെ ഷാജി മെമൻ്റോ നൽകി. അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം. ആശംസകൾ അർപ്പിച്ചു.പ്രധാന അധ്യാപിക ജീമോൾ കെ. ജോർജ് സ്വാഗതവും പ്രിൻസിപ്പൽ ബിജുകുമാർ നന്ദിയും പ്രകാശിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.
Comments
0 comment