മൂവാറ്റുപുഴ: മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് ക്ലബ് പ്ലസ് ടു പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മാളവിക പ്രിൻസ്, അവന്തിക ജയശങ്കർ എന്നിവരെ കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ മൊമൻ്റോ നൽകി ആദരിച്ചു. ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, പ്രമോദ് തമ്പാൻ, മനോജ് കെ.വി, ലൈബ്രറേറിയൻ ദിവ്യസുധിമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment