മൂവാറ്റുപുഴ: 1996-97 ൽ വട്ടവട പഞ്ചായത്തിലെ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന ക്രമക്കേട് ചൂണ്ടി കാട്ടി അഴിമതി കേസിൽ പ്രതികളായ മൂന്ന് പേരെ മൂവാറ്റുപുഴ വിജിലൻസ് കോടതി വിട്ടയച്ചു.
ഒന്നാം പ്രതി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കമലാസനനെയും, രണ്ടാം പ്രതി യു.ഡി ക്ലാർക്കായ ജോസഫിനെയും, മൂന്നാം പ്രതി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന മോഹൻദാസിനെയുമാണ് വിജിലൻസ് കോടതി വിട്ടയച്ചത്. പ്രതികൾ നടത്തിയെന്നാരോപിച്ച അഴിമതി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അഡ്വ.ജോബിൻ പോൾ, അഡ്വ.എം.എസ് ദിലീപ് എന്നിവർ കോടതിയിൽ ഹാജരായി.
Comments
0 comment